News

Wednesday, 15 August 2012


Kappad, or Kappakadavu locally, is famous as the beach near our sweet home Poonthuruthi where the Portuguese explorer Vasco Da Gama landed on May 20, 1498. His voyage established the sea route from Europe to India. This heralded the arrival and permanent presence of various European merchant companies, leading to eventual domination and rule by the English East India Company and later the period of British colonial rule.







             പുരന്ദരദാസര്‍ പുരസ്‌കാരം സുനില്‍ തിരുവങ്ങൂരിന്
Posted on: 05 Oct 2010




കൊയിലാണ്ടി:മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പ്രഥമ പുരന്ദരദാസര്‍ പുരസ്‌കാരത്തിന് സുനില്‍ തിരുവങ്ങൂര്‍ അര്‍ഹനായി. സംഗീതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നല്‍കിവരുന്ന സേവനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം. 3,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഗീതാധ്യാപകനും പൂക്കാട് കലാലയം പ്രവര്‍ത്തകനുമാണ് സുനില്‍ തിരുവങ്ങൂര്‍. സപ്തംബര്‍ ഒമ്പതിന് ഭരതനാട്യാചാര്യന്‍ പി.ജി. ജനാര്‍ദ്ദനന്‍ വാടാനപ്പള്ളി അവാര്‍ഡ് നല്‍കും.

പത്രസമ്മേളനത്തില്‍ പാലക്കാട് പ്രേംരാജ്, രാജന്‍ നടുവത്തൂര്‍, സുരേഷ് കുമാര്‍ പന്തലായനി, ചന്ദ്രന്‍ കാര്‍ത്തിക എന്നിവര്‍ പങ്കെടുത്തു.

 

തിരുവങ്ങൂര്‍ എച്ച്.എസ്സ്.എസ്സില്‍ മധുരം മലയാളം
Posted on: 06 Jan 2012





കോഴിക്കോട്: തിരുവങ്ങൂര്‍ എച്ച്.എസ്സ്.എസ്സില്‍ മാതൃഭൂമി മധുരം മലയാളം തുടങ്ങി. സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിസമൂഹമാണ് പദ്ധതി ഒരുക്കിയത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ മലയാള അധ്യാപകനായിരുന്ന പണിക്കര്‍ മാധവന്‍മാസ്റ്റര്‍ സ്‌കൂള്‍ ലീഡര്‍ എല്‍.എസ്. സംഘമിത്രയ്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക പ്രസന്ന അധ്യക്ഷതവഹിച്ചു.

മാതൃഭൂമി അസിസ്റ്റന്റ് സെയില്‍സ് ഓര്‍ഗനൈസര്‍ സി.കെ. സചീന്ദ്രന്‍ മധുരം മലയാളം പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ 30 വര്‍ഷക്കാലം മലയാള അധ്യാപകനായ പണിക്കര്‍ മാധവന്‍മാസ്റ്ററെ അഡ്വ. രത്‌നകുമാര്‍ മല്ലിശ്ശേരി പൊന്നാട അണിയിച്ച് ധന്യതാപത്രം നല്‍കി ആദരിച്ചു.

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍മാനേജര്‍ ടി.കെ. വാസുദേവന്‍നായര്‍, പ്രഗീഷ് ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റാഫ് സെക്രട്ടറി വിജയകുമാര്‍ സ്വാഗതവും ബാബു കുളൂര്‍ നന്ദിയും പറഞ്ഞു.

Tags: Kozhikode District News. Kozhikode Local News. . കോഴിക്കോട്‌. . Kerala

 


No comments:

Post a Comment