“When your wife is on the sets with you, then your behaviour also changes, there are lots of restrictions, there is always a discipline on the sets or else when you go back home, the situation goes out of control,” a laughing Amitabh told reporters during the music launch of the film here Friday.

ഇന്നലെയുടെ ജാലകപ്പടിമേലിരുന്ന വിഹ്വലതകള്‍ യാത്രയാവുകയാണ്.. വേറിട്ടു പോയ സ്വപ്നങ്ങള്‍ നിറഞ്ഞു കവിഞ്ഞ് ഒഴുകിയ സ്നേഹപുഴപോലെ നേര്‍ക്കുകയാണ്... പറയാതെ പോയ വാക്കുകള്‍ കാലിനു നീറ്റലായ മുള്ളുപോലെ കരളിനെ കൊത്തി വലിക്കയാണ്.. കര്‍ക്കിടകത്തില്‍ വിരുന്നെത്തിയ മിന്നല്‍പ്പിണരുകള്‍ പോലെ ചിന്തകള്‍ മസ്തിഷകത്തില്‍ വിള്ളല്‍ വീഴ്ത്തുകയാണ്... വേനലില്‍ ഉയര്‍ത്തെഴുന്നേറ്റ കാട്ടുതീ പോലെ നൊമ്പരം ജീവനില്‍ കത്തി പടരുകയാണ്... മഞ്ഞിന്‍ പുതപ്പണിഞ്ഞ നേര്‍കാഴ്ച പോലെ ശ്വാസനിശ്വാസങ്ങളില്‍ ഓര്‍മ്മ നിറയുകയാണ്.. ഇനി മടങ്ങുകയാണ്... ഒന്നും വരയ്ക്കാനാകാതെ, ഛായക്കൂട്ടുകള്‍ ബാക്കി വച്ച്, ചെറു നിലവിളക്കിന്റെ സാക്ഷ്യപത്രത്തില്‍ ഒപ്പു വച്ച്, നേര്‍ത്ത പട്ടുശീലയില്‍ പുഞ്ചിരിയും മിഴിയും മറച്ച്, മൌനത്തിന്റെ കരിമ്പുകയില്‍ അലിഞ്ഞലിഞ്ഞ് ചേരുകയാണ്...
No comments:
Post a Comment